• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

നായികയായി പ്രിയദര്‍ശന്റെ മകളും

Posted On 07 July 2017   |    Total Views: 1069   |    Posted By: My Kannur

സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെും മകള്‍ കല്യാണി വെള്ളിത്തിരയിലേക്ക്. തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി തന്റെ സിനിമാ അഭിനയത്തിന് അരങ്ങേറ്റം കുറിയ്ക്കുന്നത്. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കല്യാണി നായികാ വേഷത്തിലെത്തുന്നത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അഖിനേനിയാണ് ചിത്രത്തില്‍ കല്യാണിയുടെ നായകനായെത്തുന്നത്.

മോഹന്‍ ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയ രംഗത്തേക്ക് വന്നതിനു പിന്നാലെയാണ് ലാലിന്റെ ആത്മ സുഹൃത്തുകൂടിയായ പ്രിയ ദര്‍ശന മകളും സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. വിക്രമും നയന്‍താരയും അഭിനയിച്ച ഇരുമുഖന്റെ സഹസംവിധായികയായിരുന്നു കല്യാണി.