• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

കണ്ണൂരില്‍ കോളേജുകളില്‍ പെണ്ണിടം....

Posted On 06 July 2017   |    Total Views: 2173   |    Posted By: My Kannur

കല്യാശ്ശേരി മണ്ഡലത്തിലെ കോളേജുകളില്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു മുറിയുണ്ടാകും. മണ്ഡലത്തിലെ എട്ട് കോളേജുകളിലാണ് പെണ്ണിടം എന്ന പേരില്‍ വിശ്രമ മുറി ഒരുക്കുന്നത്. പയ്യന്നൂര്‍ കോളേജ്, സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം, മാടായി കോ-ഓപ്പറേറ്റീവ് കോളജ്, പരിയാരം ആയൂര്‍വ്വേദ കോളേജ്, കല്യാശ്ശേരി നായനാര്‍ മെമ്മോറിയല്‍ കോളേജ്, മാങ്ങാട്ടുപറമ്പ യൂണിവേഴ്‌സിറ്റി സെന്റര്‍ എന്നീ കോളേജുകളിലാണ് പെണ്ണിടം വരുന്നത്. ടി.വി രാജേഷ് എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള പെണ്ണിടങ്ങള്‍ ഒരുങ്ങുന്നത്.

കല്യാശ്ശേരി മണ്ഡലത്തിലെ 13 ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നടപ്പിലാക്കിയ പെണ്ണിടം പദ്ധതി വിജയിച്ചതോടെയാണ് പദ്ധതി കോളേജുകളിലേക്ക് കൂടി നീട്ടിയത്. കോളേജുകളിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് വിശ്രമിക്കാനും, സമയം ചെലവഴിക്കാനും ഒരിടം അതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഫസ്റ്റ് എയ്ഡ് ബോക്‌സ് മുതല്‍ വാട്ടര്‍ പ്യൂരിഫയര്‍ വരെ പെണ്ണിടത്തില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തില്‍ ഇത് ആദ്യമായാണ് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കായി കലാലയങ്ങളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിശ്രമ മുറികള്‍ ഒരുക്കുന്നത്.