• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

പ്രണവിന്റെ ആദ്യ സിനിമയ്ക്ക് പേരിട്ടു

Posted On 05 July 2017   |    Total Views: 1068   |    Posted By: My Kannur

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രത്തിന് പേരിട്ടു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദി എന്നാണ് പേരിട്ടിരിക്കുന്നത്. Some lies can be deadly എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. ചിത്രം ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ചായിരുന്നു പേര് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെയും മോഹന്‍ലാലിന്റെ വി.ആര്‍.ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്റെയും പൂജ ഒരേ വേദിയില്‍ വച്ചാണ് നടന്നത്. മോഹന്‍ലാലിനും പ്രണവിനുമൊപ്പം ഒട്ടേറെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രധാനമായും ഹൈദരാബാദ് ഫിലിം സിറ്റി, പാലക്കാട്, ബനാറസ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. പൂജയാണ് തിരുവനന്തപുരത്ത് നടന്നത്. ഒടിയന്‍ എന്ന സിനിമയും പ്രണവ് മോഹന്‍ലാല്‍ ചിത്രവും ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.