• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കാവ്യയുടെ വ്യാപാര സ്ഥാപനത്തില്‍ പരിശോധന

Posted On 01 July 2017   |    Total Views: 1140   |    Posted By: My Kannur

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാവേലിപുരത്തെ വ്യാപാര സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി. ഇന്നലെ രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു രണ്ടു വരെ നീണ്ടു..യുവനടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു നടി കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫിസില്‍ പരിശോധന നടത്തിയത്. പണമിടപാടുകളും കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങളുമാണ് കാര്യമായി പരിശോധിച്ചതെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിന് അയച്ച കത്തില്‍ കാക്കനാട്ടെ ഒരു സ്ഥാപനത്തെക്കുറിച്ച് പറയുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പോലീസ് കാവ്യയുടെ സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയതിനുശേഷം രണ്ടു തവണ കാക്കനാട്ടെ കടയില്‍ പോയതായി സുനി പറഞ്ഞിരുന്നു. അതീവ രഹസ്യമായിട്ടായരുന്നു പരിശോധന.......