• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

താരങ്ങള്‍ക്ക് കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു

Posted On 30 June 2017   |    Total Views: 1062   |    Posted By: My Kannur

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ താരങ്ങള്‍ക്ക് കുറച്ചുകൂടി പക്വതയോടെ പെരുമാറാമായിരുന്നുവെന്ന് സംവിധായകന്‍ വിനയന്‍. ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതു മറച്ചുവെക്കാതെ ധീരതയോടെ മുന്നോട്ടുവന്ന് നിയമത്തിനു മുന്നില്‍ എല്ലാം തുറന്നുപറഞ്ഞ ആ പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം അമ്മയുടെ ജനറല്‍ ബോഡിയില്‍ നിന്നും കേരളജനത പ്രതീക്ഷിച്ചിരുന്നു. അതും ഉണ്ടായില്ല. ഖേദകരമാണെന്നും വിനയന്‍ ഫെയ്സ്ബുക്ക് സ്റ്റാറ്റസിലൂടെ വ്യക്തമാക്കുന്നു. ഇന്നലെ അമ്മയുടെ ജനറല്‍ ബോഡിയില്‍ സംവിധായകന്‍ വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരങ്ങള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആ നടപടിയെക്കുറിച്ച് പറഞ്ഞും മാധ്യമപ്രവര്‍ത്തകരെ കൂക്കിവിളിച്ച താരങ്ങള്‍ക്കെതിരെയും വിനയന്റെ പ്രതികരണം.