• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ കണ്ണൂരില്‍ വിദഗ്ധ ടീം

Posted On 29 June 2017   |    Total Views: 1617   |    Posted By: My Kannur

സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ജില്ലയില്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെ സ്‌പോണ്‍സ് ടീം രൂപീകരിച്ചു. ജില്ലയിലും വാനാക്രൈ അക്രമം ഉണ്ടായ സാഹചര്യത്തിലാണ് സൈബര്‍ ആക്രമണം തടയാന്‍ വിദഗ്ധ സംഘത്തെ ഏര്‍പ്പെടുത്തിയത്. കളക്ടര്‍ ചെയര്‍മാനായ ജില്ലാ ഇ-ഗവണന്‍സ് സൊസൈറ്റിയുടെ കീഴിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ജില്ലയിലെ ഐടി മേഖലയുമായി ബന്ധപ്പെട്ട വകുപ്പു തലവന്മാരെ കൂടി ഉള്‍പ്പെടുന്നതാണ് ടീം.

നിലവില്‍ സംസ്ഥാനതലത്തില്‍ സൈബര്‍ ആക്രമണം തടയാന്‍ കേരള സ്റ്റേറ്റ് ഐടി മിഷന്റെ കീഴില്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെ സ്‌പോണ്‍സ് ടീം കേരള പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമെയാണ് ജില്ലയിലും വിദഗ്ധ സംഘത്തെ രൂപീകരിച്ചത്. വാനാക്രൈയ്ക്ക് ശേഷം പുതുതായി റിപ്പോര്‍ട്ട് ചെയ്തതാണ് petya എന്ന റാന്‍സംവെയര്‍ വൈറസ്. ഇതിനെതിരെ കരുതിയിരിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംഘം നിര്‍ദേശിച്ചു.