• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല;ചോദ്യം ചെയ്തത് 13 മണിക്കൂര്‍

Posted On 29 June 2017   |    Total Views: 1067   |    Posted By: My Kannur

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും കേസ് അന്വേഷിക്കുന്ന ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് അറിയിച്ചു. 13 മണിക്കൂറോളം ആലുവ പൊലീസ് ക്ലബില്‍ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ബുധനാഴ്ച ഉച്ചയ്ക്കു 12.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.15നാണു അവസാനിച്ചത്.

ആക്രമണത്തിന് ഇരയായ നടിയുമായി ഇപ്പോള്‍ സൗഹൃദമില്ലെന്ന് ചോദ്യം ചെയ്യലിനിടെ ദിലീപ് വ്യക്തമാക്കി. നടിയുമായി അകലാനുള്ള കാരണങ്ങളും പോലീസുകാര്‍ താരത്തില്‍ നിന്ന് ചോദിച്ചറിഞ്ഞു. എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്നും താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നും പുലര്‍ച്ചെ പൊലീസ് ക്ലബില്‍നിന്നു പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു. അതേസമയം കൊച്ചിയില്‍ വ്യാഴാഴ്ച്ച നടക്കുന്ന അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു.