• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത

Posted On 22 June 2017   |    Total Views: 1292   |    Posted By: My Kannur

യുഎഇയില്‍ വാട്‌സ്ആപ്പ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം എടുത്തുമാറ്റി. ഇതോടെ സന്തോഷത്തിലായിരിക്കുകയാണ് യുഎഇയിലെ ആയിര കണക്കിന് വരുന്ന പ്രവാസികള്‍. നേരത്തെ ഇവിടെ വാട്‌സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി പ്രവാസികളെ നിരാശപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെ മുതലാണ് വാട്സ് ആപ് ഉള്‍പ്പെടെയുള്ള കോളുകള്‍ ലഭിച്ചു തുടങ്ങിയത്. യു എ ഇ ടെലികോം അതോറിറ്റിയായ ടി ആര്‍ എ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കിയിട്ടില്ലെങ്കിലും ഇന്ന് കാലത്തു മുതല്‍ പലര്‍ക്കും ഈ സേവനം ഉപയോഗിക്കാന്‍ കഴിഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.