• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കൊച്ചി മെട്രോയുടെ കഥ സിനിമയാകുന്നു

Posted On 17 June 2017   |    Total Views: 1129   |    Posted By: My Kannur

കൊച്ചി മെട്രോയുടെ ട്രാക്ക് ഉണരുമ്പോള്‍ കൊച്ചി മെട്രോ പശ്ചാത്തലമാക്കി സിനിമ ഒരുങ്ങുന്നു. മെട്രോ വിഷയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അറബികടലിന്റെ റാണി ദി മെട്രോ ഓഫ് വുമണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടി റീമ കല്ലിങ്കല്‍ ആണ് പ്രധാന വേഷത്തിലെത്തുന്നത്. എം പദ്മകുമാറും, തിരക്കഥ കൃത്ത് എസ് സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തൃപ്പുണ്ണിത്തുറക്കാരിയായിട്ടുള്ള സെയില്‍സ് ഗേള്‍ ആയിട്ടാണ് ചിത്രത്തില്‍ റീമ എത്തുന്നത്. റീമയുടെ കഥാപാത്രം മെട്രോമാന്‍ ഇ ശ്രീധരനെ കാണാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളും അവരുടെ ജീവിതവും പശ്ചാത്തലമായാണ് സിനിമ ഒരുങ്ങുന്നത്. മെട്രോമാന്‍ ഇ ശ്രീധരനായി പ്രമുഖ താരം ചിത്രത്തിലുണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....