• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

ജലനിധി ചതിച്ചു; മൊബൈല്‍ ടവറിനു മുകളില്‍ യുവാവിന്റെ ആത്മഹത്യ ഭീഷണി

Posted On 17 June 2017   |    Total Views: 1053   |    Posted By: My Kannur

മൊബൈല്‍ ടവറിനു മുകളില്‍ യുവാവിന്റെ ആത്മഹത്യ ഭീഷണി. ഒറ്റത്തൈ സ്വദേശി ബിജു തോമസാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആലക്കോട് ടൗണിലെ ബി.എസ്.എന്‍.എല്‍ ടവറിനു മുകളില്‍ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ജലനിധി പദ്ധതിയുടെ ജലസംഭരണി സ്ഥാപിക്കാനായി 2 വര്‍ഷം മുമ്പ് ബിജു സ്ഥലം വിട്ടു നല്‍കിയിരുന്നു. ഈ ഇനത്തില്‍ കിട്ടാനുള്ള പതിനായിരം രൂപയ്ക്ക് നിരവധി തവണ ജലനിധി ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.

പണം കൈപ്പറ്റിയതായി കാണിച് 2 വര്ഷം മുമ്പ് തന്നെ അധികൃതര്‍ ഇയാളില്‍ നിന്നും വൗച്ചര്‍ ഒപ്പിട്ടു മേടിച്ചതായും ആരോപണമുണ്ട്. പെട്രോള്‍ നിറച്ച കുപ്പിയുമായാണ് ബിജു ടവറില്‍ കയറിയത്. ആലക്കോട് പൊലീസ് സ്ഥലത്തെത്തി സംസാരിച്ചെങ്കിലും ബിജു താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളും നാട്ടുകാരും പ്രശ്നത്തില്‍ ഇടപെടുമെന്നു ഉറപ്പ് നല്‍കിയതോടെയാണ് ബിജു താഴെയിറങ്ങിയത്. ആലക്കോട് പഞ്ചായത്ത് സെക്രട്ടറി എന്‍.എന്‍ പ്രസന്നകുമാര്‍ ജലനിധി അധികൃതരുമായി ബന്ധപ്പെടുകയും ഉച്ചയോടെ പതിനായിരം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു. ടവറിനു മുകളില്‍ യുവാവ് കയറിയതറിഞ് നൂറുകണക്കിന് ആളുകളാണ് സമീപത്ത് തടിച്ചു കൂടിയത്.