• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രതിക്ഷേധ കൂട്ടായ്മ 19 ന് തലശ്ശേരിയില്‍

Posted On 17 June 2017   |    Total Views: 1046   |    Posted By: My Kannur

കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ്സ് നേതാവ് രാജന്റെ മകളെ തലശ്ശേരി എം.എല്‍.എ, എ എന്‍ ഷംസീറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ദിവ്യയും അപമാനിച്ചതിന്റെ പേരില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ , പ്രതികളെ രക്ഷിക്കാന്‍ കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിക്ഷേധിക്കാനും , ഫസല്‍ വധക്കേസ് അട്ടിമറിക്കാനുള്ള സി.പി.എം- പോലീസ് ഗൂഢാലോചനക്കെതിരെയും ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച്ച ് വൈകുന്നേരം 3 മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിക്കും.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിക്ഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി അറിയിച്ചു.