• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കുട്ടി ഡ്രൈവര്‍മാരെ തേടി പോലീസ്

Posted On 17 June 2017   |    Total Views: 1823   |    Posted By: My Kannur

ജില്ലയില്‍ കുട്ടി ഡ്രൈവര്‍മാര്‍ കൂടിയതോടെ പോലീസ് നടപടിയും കര്‍ശനമാക്കി. ഇതോടെ പരിശോധനയ്ക്കിറങ്ങിയ പോലീസ് കുട്ടി ഡ്രൈവര്‍മാരെ കണ്ട് ഞെട്ടി. ഒറ്റ ദിവസത്തെ പരിശോധനയില്‍ മാ ത്രം 25 ഓളം കുട്ടി ഡ്രൈവര്‍മാരാണ് പോലീസ് പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ ബൈക്കില്‍ ചീറി പാഞ്ഞ് അപടകങ്ങള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച് നിരവധി പരാതി കിട്ടിയതോടെയാണ് പരിശോധനയ്ക്കായി പോലീസ് രംഗത്ത് ഇറങ്ങിയത്.

സ്‌കൂള്‍ തുറന്ന സമയത്ത് കുട്ടിഡ്രൈവര്‍മാരെ തേടി പോലീസ് പരിശോധന നടത്തിയെങ്കിലും പിന്നീടങ്ങോട്ട് പരിശോധന വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടിഡ്രൈവര്‍മാരെ പിടികൂടാന്‍ പാനൂര്‍ പോലീസ് രംഗത്തിറങ്ങിയത്. ഇത്തരത്തില്‍ ലൈസന്‍സില്ലാതെ പിടികൂടിയ വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കാനാണ് പോലീസ് തീരുമാനം.