• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

കൊട്ടിയൂരില്‍ ഇന്ന് ഇളനീര്‍ വെയ്പ്പ്...

Posted On 16 June 2017   |    Total Views: 1643   |    Posted By: My Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തില്‍ ഇളനീര്‍ വെയ്പ്പിന്റെ ഭാഗമായി വിവിധ ഇളനീര്‍ മഠങ്ങളില്‍ നിന്നും പുറപ്പെട്ട വ്രതക്കാര്‍ കാവുകളുമായി മന്ദംചേരിയില്‍ എത്തിതുടങ്ങി. എരുവട്ടി തണ്ടയാന്റെ നേതൃത്വത്തിലാണ് ഇളനീര്‍ കാവുകള്‍ കൊട്ടിയൂരിലെത്തുക. ഇന്ന് രാത്രി പന്തീരടി പൂജയ്ക്ക് ശേഷമാണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രസന്നിധിയില്‍ ഇളനീര്‍ വെയ്പ്പ് നടക്കുക. വൈശാഖ മഹോത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങായ ഇളനീര്‍ വെയ്പ്പിന് ജില്ലക്കകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിക്കൊണ്ടിരിക്കുന്നത്. ഇളനീര്‍വെയ്പ്പിന് ശേഷം നാളെ ഇളനീരാട്ടം നടക്കും.

അതേസമയം അക്കരെ കൊട്ടിലൂരില്‍ ഇന്നലെ കത്തിനശിച്ച കയ്യാലകളുടെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ആക്കല്‍, പൂവ്വന്‍ നമ്പീശന്‍, കുളങ്ങരേത്ത് എന്നീ ക്ഷേത്രസ്ഥാനികരുടെ കയ്യാലകളാണ് അടുപ്പില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കത്തിനശിച്ചത്. തിട്ടയില്‍ സ്ഥാനികന്റെ കയ്യാലയും തീപിടുത്തത്തില്‍ ഭാഗികമായി കത്തി നശിച്ചിരുന്നു.