• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ബ്രണ്ണന്‍ മാഗസിന്‍; 13 പേര്‍ക്കെതിരെ പോലീസ് കേസ്

Posted On 16 June 2017   |    Total Views: 1089   |    Posted By: My Kannur

ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്ന തരത്തില്‍ തലശേരി ബ്രണ്ണന്‍ കോളജ് മാഗസിന്‍ പുറത്തിറക്കിയ സംഭവത്തില്‍ 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്റ്റാഫ് എഡിറ്റര്‍, സ്റ്റുഡന്റ് എഡിറ്റര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് ധര്‍മ്മടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേശീയപതാകയെ അപമാനിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് കേസ്.

തിയേറ്ററില്‍ സിനിമപ്രദര്‍ശനത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാനുള്ള നിര്‍ദേശത്തെ പരിഹസിക്കുന്നതിനായി അശ്ലീല രേഖാചിത്രങ്ങള്‍ ചേര്‍ത്തതായായിരുന്നു പരിഹാസം . തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരകള്‍ക്ക് പിന്നില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമാണ് വിവാദത്തിലായത്. ഇതിനു പുറമെ അശ്ലീലമായ ചിത്രങ്ങളും മാസികയിലുണ്ട്.. പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയുടെ 13 ാം പേജിലാണ് ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുള്ളത്.. സംഭവം വിവാദമായതോടെ മാസികയുടെ വിതരണം നിര്‍ത്തിവെച്ചിരുന്നു.