• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

ഇന്ധന വില ഇനി ദിവസവും മാറും...

Posted On 16 June 2017   |    Total Views: 1054   |    Posted By: My Kannur

ഇന്ധനവില ദിവസേന മാറ്റാനുള്ള തീരുമാനത്തിനു മുന്നോടിയായി സംസ്ഥാനത്ത് ഇന്ധനവില കുറച്ചു. ലീറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറച്ചത്. പുതിയ നിരക്ക് ഇന്നു രാവിലെ മുതല്‍ നിലവില്‍ വന്നു.

ഇന്ധനവില ദിവസേന മാറ്റാനുള്ള തീരുമാനം കണക്കിലെടുത്ത് എണ്ണക്കമ്പനികള്‍ ഇനി എല്ലാ ദിവസവും രാവിലെ ആറിന് അതതു ദിവസത്തെ നിരക്ക് പ്രഖ്യാപിക്കും. ഏതാനും പൈസയുടെ വ്യത്യാസമായിരിക്കും പ്രതിദിനം ഉണ്ടാവുക. ഈ സംവിധാനം വരുന്നതോടെ ഇനി മുതല്‍ നിരക്കുമാറ്റം അര്‍ധരാത്രി പ്രാബല്യത്തില്‍ വരുന്ന പതിവിന് മാറ്റമുണ്ടാകും. വെബ്സൈറ്റ്, എസ്എംഎസ്, മൊബൈല്‍ ആപ് എന്നിവ വഴി ഇന്ധനവില വിവരങ്ങള്‍ അതാത് ദിവസങ്ങളില്‍ അറിയാന്‍ സാധിയ്ക്കും.

അതേസമയം, പുതിയ സംവിധാനം നടപ്പിലാകുമ്പോള്‍ പമ്പുടമകളും ഉപഭോക്താക്കളും ആശങ്കയിലാണ്. കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ എണ്ണ കമ്പനികള്‍ തന്നെ അവരുടെ ഓഫീസില്‍നിന്ന് വില മാറ്റുന്ന ഓട്ടോമേഷന്‍ സംവിധാനം കേരളത്തിലെ മിക്ക പെട്രോള്‍ പമ്പുകളിലുമില്ലെന്നാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം. സംസ്ഥാനത്തെ 25 ശതമാനം പമ്പുകളിലെ ഈ സംവിധാനം ഉള്ളൂ..