• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

പോലീസുകാരോട് ഇങ്ങനെയെങ്കില്‍; സാധാരണക്കാരനോടോ?

Posted On 14 June 2017   |    Total Views: 1517   |    Posted By: My Kannur

മേല്‍ക്കൂരയില്‍ പൊട്ടിയ ഓടുകള്‍, ദ്രവിച്ച ചുവരുകള്‍, അകത്ത് വെള്ളം വീഴാതിരിക്കാന്‍ ടാര്‍പ്പായക്കൊണ്ട് കൊണ്ട് കെട്ടിയതും കാണാം, ചുറ്റിനും കൂട്ടിന് കാടും, ഇതാണ് കൂത്തുപറമ്പ് പോലീസ് ക്വാര്‍ട്ടേഴ്‌സിന്റെ ഇപ്പോഴത്തെ അവസ്ഥ. നഗരത്തില്‍ സബ് ട്രഷറിയ്ക്കു സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സിന്റേതാണ് ഈ ദയനീയാവസ്ഥ. ആറ് കുടുംബങ്ങളാണ് ഇവിടെ താമസിച്ചുവരുന്നത്. മൂന്ന് കെട്ടിടങ്ങളിലായി രണ്ട് വീതം കുടുംബങ്ങളാണ് ഇവിടെ താമസിച്ചു വരുന്നത്. ഒരു കാറ്റടിച്ചാല്‍ തകര്‍ന്നു വീഴുന്ന സാഹചര്യമായതിനാല്‍ ഭീതിയോടെയാണ് പോലീസുകാരും അവരുടെ കുടുംബങ്ങളും നിത്യേന കഴിഞ്ഞു വരുന്നത്.

ഓടുകള്‍ തകര്‍ന്നും കഴുക്കോലുകള്‍ ദ്രവിച്ചും അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കാനോ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനോ ബന്ധപ്പെട്ടവര്‍ക്ക് ഇനിയും സമയം ഒത്തുവന്നില്ല. മഴശക്തമാകുന്നതോടെ ദുരിതം പേറി ജീവിക്കുകയാണ് ഈ പോലീസ് കുടുംബങ്ങള്‍. നാടിനെ സേവിയ്ക്കുന്ന പോലീസുകാരുടെ കുടുംബത്തോട് കാണിയ്ക്കുന്ന ഈ അവഗണന ഇങ്ങനെയാണെങ്കില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ എങ്ങനെ ആയിരിക്കുമെന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്.