• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ബോളിവുഡ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തി

Posted On 13 June 2017   |    Total Views: 1116   |    Posted By: My Kannur

നടി കൃതിക ചൗധരിയെ (30) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ അന്ധേരിക്ക് സമീപമുള്ള വീട്ടിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ പോലീസിന് ബോധ്യമായിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

കൃതികയുടെ വീടിന്റെയുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന്-നാല് ദിവസം പഴക്കമുള്ള മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. മൃതദേഹം ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ മരിച്ചത് കൃതികയാണെന്ന് വ്യക്തമാകുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.