• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കണ്ണൂരിന്റെ പുത്രന് വോട്ട് പിടിച്ച് ആരാധകര്‍

Posted On 13 June 2017   |    Total Views: 2453   |    Posted By: My Kannur

ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കുന്ന ഫാന്‍സ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാര പട്ടികയില്‍ ഇടംപിടിച്ച് കണ്ണൂരിന്റെ പ്രിയ പുത്രന്‍ സി.കെ വിനീത്. മലയാളികളുടെ പ്രിയ ഫുട്‌ബോള്‍ താരം സി.കെ വിനീതിനു വേണ്ടിയായിരുന്നു ഇത്തവണ ആരാധകരുടെ വോട്ട് പിടിത്തം. വിനീതിന് വോട്ട് ചെയ്യമെന്ന് അഭ്യര്‍ത്ഥിച്ചുള്ള ആരാധകരുടെ പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചവരുടെ ലിസ്റ്റ് തയ്യാറാക്കിയാണ് അസോസിയേഷന്‍ പുരസ്‌ക്കാരം നല്‍കുന്നത്. മികച്ച പ്രകടനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത പത്ത് കളിക്കാരുടെ പേരുകളിലൊന്ന് മലയാളീ താരം സി.കെ വിനീതിന്റേതായിരുന്നു. ഇതോടെ വിനീതിന് വോട്ടുപിടിക്കാനായി ആരാധകര്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സനു വേണ്ടിയും, ഐ ലീഗില്‍ ബംഗളൂരു എഫ്‌സിക്ക് വേണ്ടിയും മികച്ച പ്രകടനമാണ് മൈതാനത്ത് വിനീത് കാഴ്ച്ചവെച്ചത്. ഈ രണ്ട് ടൂര്‍ണമെന്റുകളിലും ടോപ് സ്‌കോററും ഈ മലയാളി താരാമായിരുന്നു. ഇരട്ട ഗോളടിച്ച് ബംഗളൂരു എഫ്‌സിയെ ഫെഡറേഷന്‍ കപ്പ് ജേതാക്കളാക്കുന്നതില്‍ വിനീത് വഹിച്ച പങ്കും വളരെ വലുതാണ്.