• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

മൂന്ന് ചിത്രങ്ങള്‍ക്ക് നിരോധനം; മന്ത്രി എ.കെ ബാലന് സംവിധായകന്റെ കത്ത്

Posted On 12 June 2017   |    Total Views: 1070   |    Posted By: My Kannur

അന്ത്രാരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ കേന്ദ്രഅനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിച്ച മൂന്ന് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യമൊരുക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കയ്യെടുക്കുമോയെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ മന്ത്രി എ. കെ. ബാലന്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പാണ് സനല്‍ കുമാറിനെ ചൊടിപ്പിച്ചത്. ഫെയ്‌സ്ബുക്കില്‍ ഫെയ്്‌സ് ബുക്കില്‍ കുറിപ്പിട്ടതുകൊണ്ടോ പത്രപ്രസ്താവന നല്‍കിയതുകൊണ്ടോ അവസാനിക്കുന്ന ഒരു സംഗതിയല്ല ഇതെന്നും സനല്‍കുമാര്‍ പ്രതികരിച്ചു.

ഇന്‍ ദ ഷെയ്ഡ് ഓഫ് ഷോലന്‍ ചിനാര്‍ (കശ്മീര്‍ വിഷയം), ജെഎന്‍യു പ്രക്ഷോഭം, ദ അണ്‍ബെയറിംഗ് ബീയിംഗ് ഓഫ് ലൈറ്റ്നസ് ( രോഹിത് വെമുല വിഷയം) എന്നീ ചിത്രങ്ങള്‍ക്കാണ് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയത്. ചലച്ചിത്ര അക്കാദമി നടത്തുന്ന മേളയിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഇവ. കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്..