• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

രോഹിത് വെമുലയുടെ ഡോക്യുമെന്ററിയ്ക്ക് കേന്ദ്രത്തിന്റെ വിലക്ക്

Posted On 10 June 2017   |    Total Views: 1126   |    Posted By: My Kannur

കേരളത്തിന്റെ പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്. ഇന്‍ ദ ഷെയ്ഡ് ഓഫ് ഷോലന്‍ ചിനാര്‍ (കശ്മീര്‍ വിഷയം), ജെഎന്‍യു പ്രക്ഷോഭം, ദ അണ്‍ബെയറിംഗ് ബീയിംഗ് ഓഫ് ലൈറ്റ്‌നസ് ( രോഹിത് വെമുല വിഷയം) എന്നീ ചിത്രങ്ങള്‍ക്കാണ് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയത്. ചലച്ചിത്ര അക്കാദമി നടത്തുന്ന മേളയിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഇവ. കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്.

രാജ്യത്ത് സംസ്‌ക്കാരിക അടിയന്തരാവസ്ഥയാണ് അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്നും കമല്‍ വ്യക്തമാക്കി.