• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

ലാല്‍ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം ആദ്യ പോസ്റ്ററെത്തി

Posted On 08 June 2017   |    Total Views: 1065   |    Posted By: My Kannur

മോഹന്‍ലാലിനെ നായകനായി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. അയാള്‍ വരുന്നു തിരിച്ചറിവിന്റെ കരുത്തുമായി എന്നാണ് ചിത്രത്തിന്റെ തലവാചകം.

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. മോഹന്‍ലാലിനെ നായകമായി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരകഥ.