• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

ഖത്തര്‍ പ്രതിസന്ധി; ദോഹ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളികളില്‍ കണ്ണൂരുകാരും

Posted On 06 June 2017   |    Total Views: 3964   |    Posted By: My Kannur

ഖത്തറുമായുള്ള ഗതാഗതത്തിന് സൗദിയും, യുഎഇയും ഉപരോധം ഏര്‍പ്പെടുത്തിയതോടെ നാട്ടിലേക്ക് മടങ്ങാനാവാതെ മലയാളികള്‍ ദോഹ എയര്‍പോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്‍പ്പെടെ നൂറ്കണക്കിന് മലയാളികളാണ് ഖത്തര്‍ പ്രതിസന്ധി മൂലം എയര്‍പോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്നത്. ഇന്ത്യക്കാര്‍ ആശങ്കപെടാനില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും നാട്ടിലേക്ക് മടങ്ങാനാവാതെ ആശങ്കയിലായിരിക്കുകയാണ് പ്രവാസി മലയാളികള്‍. ദോഹയില്‍ നിന്ന് ദുബായ് വഴി പോകുന്ന ഒമാന്‍ എയര്‍ലൈന്‍ തിരിച്ചറിക്കിയതാണ് പ്രതിസന്ധി ഇത്ര രൂക്ഷമാക്കിയിരിക്കുന്നത്.

നിലവില്‍ ഖത്തറുമായുള്ള ബന്ധം ഒമാന്‍ വിച്ഛേദിച്ചിട്ടില്ലെങ്കിലും ദോഹയില്‍ നിന്നും ദുബായ് വഴി പോകുന്ന ഒമാന്‍ എയര്‍ലൈനിന് ദുബായ് അധികാരികള്‍ റൂട്ട് നിഷേധിച്ചു. ഇതോടെ ദോഹയില്‍ നിന്നും പറന്നുയര്‍ന്ന ഒമാന്‍ എയര്‍ലൈന്‍ ദോഹയില്‍ തന്നെ തിരിച്ചിറക്കി. ഇതാണ് നൂറ്കണക്കിന് മലയാളി യാത്രക്കാര്‍ക്ക് വിനയായത്. അവധി ആഘോഷിക്കാനായി നേരത്തെ ഒമാന്‍ എയര്‍ലൈന്‍ ബുക്ക് ചെയ്ത മലയാളികള്‍ക്കാണ് ഇതുമൂലം തിരിച്ചടി കിട്ടിയത് . യുഎഇ വഴി പോകേണ്ട കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്തതിനു പുറമെ ഒമാന്‍ എയര്‍ലൈനുകൂടെ ദുബായി റൂട്ട് നിഷേധിച്ചത് നൂറ്കണക്കിന് മലയാളികളെ ആശങ്കയിലാക്കുന്നു. തീവ്രാവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി,യുഎഇ,ബഹ്റൈന്‍, ഈജിപ്ത് എന്നീ നാല് രാജ്യങ്ങള്‍ ഉപേക്ഷിച്ചത്.