• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

തൊണ്ടി മുതലും ദ്യക്സാക്ഷിയും ടീസര്‍ പുറത്തിറങ്ങി

Posted On 02 June 2017   |    Total Views: 1377   |    Posted By: My Kannur

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടി മുതലും ദ്യക്സാക്ഷിയും എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. 1.04മിനിറ്റിലിറങ്ങിയ ടീസറില്‍ കൗതുകവും നിഗൂഢതയും ഉണര്‍ത്തുന്നുണ്ട്. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈദിന് തിയേറ്റിലെത്തും. പ്രേക്ഷകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ച മഹേഷിന്റെ പ്രതികാരത്തിനു ശേഷം പുറത്തിറങ്ങുന്ന ദിലീഷ് പോത്തന്‍ ചിത്രമാണിത്.

രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാസര്‍ഗോഡ് പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ സിനിമ ഒരുക്കിയിട്ടുള്ളത്. സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്ന് ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന സജീവ് പാഴൂരും സംഗീതം ബിജിപാലുമാണ്..