• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ട്രാക്ടര്‍ വില്‍പ്പനയില്‍ വന്‍ വര്‍ധയെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര..

Posted On 02 June 2017   |    Total Views: 1651   |    Posted By: My Kannur

മെയ് മാസത്തെ ട്രാക്ടര്‍ വില്‍പ്പനയില്‍ 11 ശതമാനം വര്‍ധന ഉണ്ടായതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. വില്‍പ്പനയ്ക്കു പുറമെ ട്രാക്ടറിന്റെ കയറ്റുമതിയിലും നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. മെയ്മാസത്തില്‍ മാത്രം 25,599 ട്രാക്ടറുകളാണ് കമ്പനി വിറ്റഴിച്ചത്.ഇതോടെ കമ്പനിയുടെ ഓഹരി വില 0.61 ശതമാനം ഉയര്‍ന്നു.

കയറ്റുമതിയില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ ലാഭം 19.9 ശതമാനം ഉയര്‍ന്ന് 725.16 കോടിയും, മൊത്ത വില്‍പ്പന 3.3 ശതമാനം ഉയര്‍ന്ന് 11125.15 കോടിയുമായി.