• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കൊതിയൂറും നോമ്പ് വിഭവങ്ങളൊരുക്കി കണ്ണൂര്‍....

Posted On 02 June 2017   |    Total Views: 1768   |    Posted By: My Kannur

ഓരോ റംസാനും രുചി വൈഭവങ്ങള്‍ തേടുന്നവരാണ് കണ്ണൂരുകാര്‍. അതുക്കൊണ്ടുതന്നെ നോമ്പ് കാലത്ത് ജില്ലയിലെ ബേക്കറികളിലും ഹോട്ടലുകളിലും കൊതിയൂറും വിഭവങ്ങളായിരിക്കും ആവശ്യക്കാരെ വരവേല്‍ക്കുന്നത്. ഇറച്ചി പത്തിരി, ഇറച്ചി അട, ഉന്നക്കായ്, പഴം നിറച്ചത്, നൈസ് പത്തിരി, മുട്ടമാല, കോഴി അട, കടുക്ക, ഉള്ളിവട, സമൂസ തുടങ്ങി ഇങ്ങനെ നീളുന്നു കണ്ണൂരിന്റെ തനതായ നോമ്പ് വിഭവങ്ങള്‍.

ബേക്കറികളിലും ഹോട്ടലുളിലും പ്രവേശിക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറയും. അത്രയ്ക്കങ്ങ് കൊതി തോന്നുന്ന വിഭവങ്ങളാണ് ഇവിടങ്ങളില്‍ ആവശ്യക്കാരെ കാത്തിരിക്കുന്നത്. വൈകുന്നേരം ആവുമ്പോഴേക്കും ബേക്കറികളിലും ഹോട്ടലുകളിലും ജനങ്ങളെക്കൊണ്ട് നിറയും. സീസണായതിനാല്‍ വന്‍ വില വര്‍ധനവുണ്ടെങ്കിലും ആഹാര പ്രേമികള്‍ അതൊന്നും അത്ര കാര്യമാക്കാറില്ല.