• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

സൈമാ അവാര്‍ഡ്; തെലുങ്കിലും മലയാളത്തിലും നടനുള്ള നോമിനേഷനില്‍ മോഹന്‍ലാല്‍

Posted On 01 June 2017   |    Total Views: 1444   |    Posted By: My Kannur

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മുവീ അവാര്‍ഡ്സ്(സൈമ) 2017 നോമിനേഷന്‍ ലിസ്റ്റ് പുറത്തുവിട്ടു. നോമിനേഷനുകളില്‍ മോഹന്‍ലാലിനെ തെലുങ്കില്‍ നിന്നും മലയാളത്തില്‍ നിന്നും പരിഗണിക്കുന്നുണ്ട്. തെലുങ്കില്‍ ബെസ്റ്റ് ആക്ടര്‍ ഇന്‍ സപ്പോര്‍ട്ടിംഗ് റോള്‍ വിഭാഗത്തിലും മലയാളത്തില്‍ മികച്ച നടന്‍മാരുടെ പട്ടികയിലുമാണ് പരിഗണിക്കുന്നത്. തെലുങ്കില്‍ ജനതാ ഗാരേജ് എന്ന സിനിമയിലെ പ്രകടനത്തിനാണ് മോഹന്‍ലാല്‍ ബെസ്റ്റ് ആക്ടര്‍ ഇന്‍ സപ്പോര്‍ട്ടിംഗ് റോള്‍ കാറ്റഗറിയില്‍ മത്സരിക്കുന്നത്. മലയാളത്തില്‍ പുലിമുരുകനിലെ പ്രകടനത്തിനാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്.

ഫഹദ് ഫാസില്‍ (മഹേഷിന്റെ പ്രതികാരം), നിവിന്‍ പോളി (ആക്ഷന്‍ ഹീറോ ബിജു), ദുല്‍ഖര്‍ സല്‍മാന്‍ (കമ്മട്ടിപ്പാടം), ബിജു മേനോന്‍ (അനുരാഗ കരിക്കിന്‍വെള്ളം) എന്നിവരാണ് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ച മറ്റ് താരങ്ങള്‍. മികച്ച ചിത്രത്തിനുള്ള പരിഗണനയില്‍ മഹേഷിന്റെ പ്രതികാരം, ഒപ്പം, ആക്ഷന്‍ ഹീറോ ബിജു, കമ്മട്ടിപ്പാടം, പുലിമുരുകന്‍ എന്നീ സിനിമകളുണ്ട്. വൈശാഖ്, വിനീത് ശ്രീനിവാസന്‍, പ്രിയദര്‍ശന്‍, എബ്രിഡ് ഷൈന്‍, രാജീവ് രവി എന്നിവരെയാണ് മികച്ച സംവിധായകരായി പരിഗണിക്കുന്നത്.

വോട്ടിംഗിലൂടെയാണ് പുരസ്‌കാര നിര്‍ണ്ണയം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ നിന്നുള്ള സിനിമകള്‍ക്ക് നല്‍കുന്ന പ്രമുഖ അവാര്‍ഡാണ് സൈമാ അവാര്‍ഡ്. ജൂണ്‍ 30നും ജൂലൈ ഒന്നിനുമാണ് സൈമാ അവാര്‍ഡ് നിശ...