• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

അതുലിന് അഭിനന്ദന പ്രവാഹം

Posted On 01 June 2017   |    Total Views: 3506   |    Posted By: My Kannur

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പതിമൂന്നാം റാങ്ക് നേടിയ കണ്ണൂരിന്റെ പുത്രന്‍ അതുല്‍ ജനാര്‍ദ്ദനന് അഭിനന്ദന പ്രവാഹം. അതുലിന്റെ പരിയാരത്തെ വീട്ടിലെത്തി അഭിനന്ദിക്കുന്നതിനു പുറമെ ഫോണ്‍ വഴിയും , സോഷ്യല്‍ മീഡിയകള്‍ വഴിയും അഭിനന്ദനങ്ങളുടെ ഒഴുക്കാണ്. ചിട്ടയായ പഠനത്തിനൊപ്പം ആത്മാര്‍ത്ഥ ശ്രമവുമാണ് ഈ കണ്ണൂരുകാരന് പതിമൂന്നിന്റെ തിളക്കത്തിലെത്തിച്ചത്. അതുകൊണ്ട്തന്നെ അതുലിന്റെ വീട്ടുകാര്‍ക്കൊപ്പം റാങ്ക് വാര്‍ത്ത ആഘോഷിക്കുകയാണ് കണ്ണൂരും.

അച്ഛന്റെ ജോലി കാരണം ഇന്ത്യയിലെ വിവിധയിടങ്ങളിലായിരുന്നു പഠനം. പയ്യന്നൂര്‍ എടാട്ട് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു 10,11,12 ക്ലാസുകളിലെ പഠനം. പരിയാരം ഗവ.ഹൈസ്‌കൂളിനു സമീപം റിട്ട. ഓണറ്റി ലെഫ്.മാടവളപ്പില്‍ ജനാര്‍ദ്ദനന്റെയും ലതാ കണ്ടങ്കോ ലിന്റെയും മകനാണ് അതുല്‍. നീതു വൈഭവാണ് സഹോദരി.