• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കൊട്ടിയൂരിലേക്ക് ഇനി ഭക്തജനപ്രവാഹം

Posted On 31 May 2017   |    Total Views: 1114   |    Posted By: My Kannur

കൊട്ടിയൂര്‍് വൈശാഖ മഹോത്സവത്തിന് തുടക്കമായി. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ഗ്രാമത്തിലാണ് 27 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം നടക്കുന്നത്. വടക്കേ മലബാറിലേ പ്രസിദ്ധമായ ഒരു ക്ഷേത്രമാണിത്. പ്രകൃതിയുടെ സൗന്ദര്യത്തിനൊത്ത് മഴ തിമിര്‍ത്തു പെയ്‌മ്പോള്‍ നടക്കുന്ന വൈശാഖമഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.

വയനാടന്‍ ചുരങ്ങളില്‍നിന്ന് ഒഴുകി വരുന്ന വാവലി പുഴയുടെ വടക്കേ ത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവില്‍ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. ഇക്കരെ കൊട്ടിയൂരും,അക്കരെ കൊട്ടിയൂരും. അക്കരെകൊട്ടിയൂരില്‍ തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ മറ്റൊരു തറയായ അമ്മാറക്കല്ലില്‍ ശ്രീപാര്‍വതിയെയും ആരാധിക്കുന്നുണ്ട്. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ് വൈശാഖ മഹോത്സവം നടക്കുന്നത്.

ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര സംസ്ഥാനനങ്ങളില്‍ നിന്നായി നിരവധി തീര്‍ത്ഥാടകരാണ് ഈ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ എത്തുന്നത്. അതുക്കൊണ്ടുതന്നെ കൊട്ടിയൂര്‍ ദക്ഷിണ കാശി എന്നപേരിലും അറിയപ്പെടുന്നുണ്ട്. പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണത്രേ ദക്ഷന്‍ യാഗം നടത്തിയത്. മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (മെയ്-ജൂണ്‍ മാസങ്ങളില്‍) ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു.