• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

തലശ്ശേരിക്കാരന്റെ ലഘു ചിത്രം ശ്രദ്ധേയമാകുന്നു.....

Posted On 26 May 2017   |    Total Views: 1693   |    Posted By: My Kannur

മയക്കുമരുന്നുമായി ബന്ധപ്പെട്ട് തലശ്ശേരിക്കാരന്‍ നിര്‍മ്മിച്ച ലോസ്റ്റ് ഇന്‍ ഫോറസ്റ്റ് എന്ന ലഘു ചിത്രം ശ്രദ്ധേയമാകുന്നു. പരസ്യചിത്ര നിര്‍മ്മാണ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന തലശ്ശേരി സ്വദേശി പ്രഷീജ് അനിലിന്റേതാണ് ലോസ്റ്റ് ഇന്‍ ഫോറസറ്റ് എന്ന ലഘു ചിത്രം. മെയ് 20തിന് യുഡ്യൂബില്‍ റിലീസ് ചെയ്ത ചിത്രം ഇതിനകം തന്നെ നിരവധി പേരാണ് കണ്ടത്.

ഇരകളാല്‍ വേട്ടയാടപ്പെടുന്ന ഒരു മയക്കുമരുന്നു ലോബിത്തലവന്റെ കഥയാണ് ചിത്രം പറയുന്നത്. മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കണ്ണൂരിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ധര്‍മ്മടം തുരുത്തില്‍ പോകുന്നതും, അവിടെവെച്ച് മയക്കുമരുന്ന് ലോബി തലവനെ കാണുന്നതും, അദ്ദേഹം തന്റെ കഥ വിവരിക്കുന്നതുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. ധര്‍മ്മടം തുരുത്തിന്റെ സുന്ദരമായ ദൃശ്യഭംഗിയും ചിത്രത്തെ മികവുറ്റതാക്കുന്നു.

ആശിഖ് ശെഹഷൂര്‍, സാബിത്ത്, അനസ്, മുബീന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിച്ചിരിക്കുന്നത്. അനില്‍ ക്രിയേഷന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജയപ്രകാശ് നിള്ളങ്കലാണ്. സന്ദീപ് ന്ദകുമാര്‍, മ്യൂസിക് സലാം വിരോളി തുടങ്ങിയവര്‍ എഡിറ്റ് ചെയ്ത ചിത്രത്തിന് മുഹമ്മദ് അക്രം ഗ്രാഫിക്‌സ് നല്‍കിയിരിക്കുന്നത്.