• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

മയ്യഴി ഒരുങ്ങുന്നു; ഇന്ത്യയിലെ മനോഹരമായ പുഴയോര നടപ്പാതയാവാന്‍

Posted On 25 May 2017   |    Total Views: 1482   |    Posted By: My Kannur

കണ്ണൂരിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് മയ്യഴി പുഴയും അതിന്റെ പ്രപഞ്ച സൗന്ദര്യവും. അതുക്കൊണ്ട് തന്നെയാണ് മയ്യഴിപുഴയോടപ്പമുള്ള സഞ്ചാരത്തിനു വഴിയൊരുക്കി ഇവിടെ പുഴയോര നടപ്പാത നിര്‍മ്മിക്കുന്നത്. മയ്യഴിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും പുഴയോരത്തെ കാഴ്ച്ച കാണാനുമായി ആറ് കോടി രൂപ ചെലവിലാണ് ഇവിടെ പുഴയോര നടപ്പാത നിര്‍മ്മിക്കുന്നത്.

നടപ്പാതയുടെ മൂന്നാം ഘട്ടനിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന മഞ്ചക്കല്‍ ബോട്ട് ഹൗസിനു സമീപത്തു നിന്നാണ് പുഴയോര നടപ്പാത ആരംഭിക്കുന്നത്. പുഴയോര നടപ്പാതയുടെ അടുത്ത ഘട്ടം മാഹിപ്പാലത്തില്‍ നിന്ന് ആരംഭിച്ച് മഞ്ചക്കല്‍വരെയുള്ള ഭാഗമാണ്. നിലവില്‍ മാഹിപ്പാലം മുതല്‍ തുറമുഖത്തിന്റെ പുളിമുട്ടുവരെ നീളുന്നതാണ് പുഴയോര നടപ്പാത. നടപ്പാതയുടെ അവസാന ഘട്ടം കൂടി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇന്ത്യയിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി മാഹി പുഴയോര നടപ്പാത മാറും.