• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

പയ്യന്നൂര്‍ കൊലപാതകം; പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നു

Posted On 19 May 2017   |    Total Views: 4456   |    Posted By: My Kannur

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട കേസിലെ പ്രതികളിലൊരാള്‍ വിദേശത്തേക്കു കടന്നതായി പൊലീസ്. കൊലയാളി സംഘത്തിലെ പ്രതീഷ് ആണ് വിദേശത്തേക്കു കടന്നതായി പോലീസ് പറയുന്നത്. തന്റെ പേരുള്ള മറ്റൊരാളിലേക്ക് അന്വേഷണം തിരിച്ചുവിട്ടതിനുശേഷമാണ് ഇയാള്‍ വിദേശത്തേക്കു കടന്നത്.

അതേസമയം കേസില്‍ ഇന്ന് പുലര്‍ച്ചെ കസറ്റഡിയിലെടുത്ത രണ്ട് പേരുടെ അറസറ്റ് രേഖപ്പെടുത്തി. കുന്നരുവിലെ പാനത്താന്‍ വീട്ടില്‍ സത്യന്‍(33), കക്കംപാറയിലെ വടക്കുംമ്പത്ത് ജിതിന്‍(31) എന്നിവരെയാണ് പയ്യന്നൂര്‍ സിഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസറ്റ് ചെയ്തത്.