• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

നാവിക അക്കാഡമിയിലെ കെഡറ്റ് മരിച്ചത് പീഡനം മൂലം

Posted On 19 May 2017   |    Total Views: 1690   |    Posted By: My Kannur

ഏഴിമല നാവിക അക്കാഡമിയിലെ ട്രെയിനിങ് കെഡറ്റ് സൂരജ് മരിച്ചത് അക്കാഡമി അധികൃതരുടെ പീഡനം മൂലമെന്ന് പോലീസ്. സൂരജിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പരിശീലകര്‍ പീഡിപ്പിച്ചതായി കുറിപ്പിലുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ നാവിക അക്കാഡമി ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരമാണ് നാവിക അക്കാഡമിയിലെ കെട്ടിടത്തില്‍ നിന്ന് സൂരജിനെ വീണ നിലയില്‍ കണ്ടത്. തുടര്‍ന്ന് അക്കാഡമി ഉദ്യോഗസ്ഥര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയോടെയാണ് സൂരജ് മരിച്ചത്. മലപ്പുറം താനാളൂര്‍ പുത്രക്കാട്ട് ഹൗസിലെ വിരമിച്ച നാവികസേന ഉദ്യോഗസ്ഥന്‍ കര്‍ണാടകയിലെ ഗുഡെപ്പ രമണയുടെയും തിരൂരിലെ പുഷ്പലതയുടെയും മകനാണ് സൂരജ് .2010 ലാണ് സൂരജ് നേവിയില്‍ സെയിലര്‍ പോസ്റ്റിലേക്ക് ജോലിയ്ക്ക് കയറിയത്.