കണ്ണപുരത്ത് ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; സുഹൃത്ത് കസ്റ്റഡിയില്‍

Posted On 19 May 2017   |    Total Views: 6267   |    Posted By: My Kannur

രണ്ട് മാസം മുമ്പ് കണ്ണപുരത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് സൂചന. പത്തനംത്തിട്ട സ്വദേശി ഉല്ലാസാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ ഉല്ലാസിന്റെ സുഹൃത്തായ കൊല്ലം ആശ്രാമം സ്വദേശിയെ കണ്ണപുരം പോലീസ് കസറ്റഡിയിലെടുത്തു.

ട്രെയിനില്‍ നിന്ന് വീണ ഉല്ലാസിനെ ഈ സുഹൃത്താണ് ആശുപത്രിയില്‍ എത്തിച്ചതും പിന്നീട് പരിചരിച്ചതും. ഉല്ലാസ് മരിച്ചതോടെ കേസുമായി ബന്ധപ്പെട്ട് സാക്ഷി എന്ന നിലയില്‍ ഈ യുവാവിനെ കണ്ണപുരം പോലീസ് മൊഴിയെടുക്കാന്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പോലീസുമായി സഹകരിക്കാതെ ഒളിവില്‍ പോയതോടെ സംഭവം കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു.