ബിജു കൊല കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

Posted On 19 May 2017   |    Total Views: 2026   |    Posted By: My Kannur

രാമന്തളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊന്ന കേസില്‍ രണ്ട് പേരെ കൂടി പോലീസ് പിടികൂടി. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള രാമന്തളി സ്വദേശികളായ സത്യന്‍, ജിതിന്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ ഏഴ് പ്രതികളുള്ള കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.

നേരത്തെ മുഖ്യപ്രതി റിനീഷ് ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായിരുന്നു. വെള്ളിയാഴ്ച്ചയാണ് കക്കംപാറയിലെ ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ബിജുവിനെ കാറിലെത്തിയ ഒരു സംഘം അടിച്ചു വീഴ്ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു.