സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Posted On 18 May 2017   |    Total Views: 1980   |    Posted By: My Kannur

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമംഗം സികെ വിനീതിനെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. മതിയായ ഹാജരില്ലാ എന്ന കാരണത്താലാണ് വിനീതിനെ പിരിച്ചുവിട്ടത്. 2012ല്‍ ദേശീയ ടീമില്‍ ഇടം നേടിയതിനെതുടര്‍ന്നാണ് വിനീതിന് ഏജീസ് ഓഫിസില്‍ സര്‍ക്കാര്‍ ജോലി നല്‍കിയത്. 2013ലായിരുന്നു ഓഡിറ്റര്‍ റാങ്കില്‍ നിയമനം ലഭിച്ചത്.

2 വര്‍ഷം ലീവെടുത്ത വിനീതിന് കളി തിരക്ക് കാരണം ഓഫീസില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. ആറ് മാസമെങ്കിലും ഓഫീസിലെത്തി കൃത്യമായി ജോലിയ്ക്ക് ഹാജരാകണമെന്നാണ് ഏജീസിന്റെ നിയമം. എന്നാല്‍ ഇത് പാലിക്കാതെ വന്നതോടെയാണ് ഹാജര്‍ കുറവാണെന്ന പേരില്‍ വിനീതിനെ ഏജീസ് നീക്കം ചെയ്തത്. ഫുട്‌ബോള്‍ കളിക്കുന്നത് അവസാനിപ്പിക്കില്ലെന്നും സ്‌പോര്‍ട്‌സിലുടെയാണ് ജോലി കിട്ടിയതെന്നും അതിനാല്‍ ജോലി നഷ്ടപ്പെട്ടതില്‍ ദുഖമില്ലെന്നും വിനീത് പറഞ്ഞു.

ദേശീയ ടീമിനുപുറമേ ബംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ക്ലബുകളിലും വിനീത് അംഗമാണ്. ഐഎസ്എല്‍ രണ്ടാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിരയില്‍ സ്ഥിരസാന്നിധ്യവുമായിരുന്നു വിനീത് . കഴിഞ്ഞ സീസണില്‍ ബ്‌ളാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശത്തിന് ചുക്കാന്‍ പിടിച്ചതും വിനീതിന്റെ പ്രകടനമായിരുന്നു..