ഉപതിരഞ്ഞെടുപ്പ്; മട്ടിണി വാര്‍ഡ് യുഡിഎഫിന് നഷ്ടമായി

Posted On 18 May 2017   |    Total Views: 2300   |    Posted By: My Kannur

ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി. എഫ് 8 ഉം യു.ഡി.എഫ് 4ഉം വാര്‍ഡുകളില്‍ വിജയിച്ചു. കണ്ണൂരില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം നേതാന്‍ കഴിഞ്ഞു. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ കണ്ടങ്കാളി വാര്‍ഡ്, മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡ്, പായം പഞ്ചായത്തിലെ മട്ടിണി വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

< p> പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി കണ്ടങ്കാളി നോര്‍ത്തില്‍ നിന്നും എല്‍ഡിഎഫിന്റെ പ്രസീത പി.കെ 365 വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസിലെ പി ലളിത ടീച്ചറായിരുന്നു ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ വി.പി ലത സര്‍ക്കാര്‍ ജോലി കിട്ടി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് കണ്ടങ്കാളിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി ഉരുവച്ചാല്‍ വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. എ.കെ സുരേഷ് കുമാര്‍ 124 വോട്ടുകള്‍ക്കാണ് ഇവിടെ നിന്നും വിജയിച്ചത്. പായം ഗ്രാമപഞ്ചായത്ത് മട്ടിണിയില്‍ പി.എന്‍. സുരേഷ് 268 വോട്ടുകള്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു. നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി 54 വോട്ടുകള്‍ ജയിച്ച വാര്‍ഡാണിത്.