• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് സംഘടന

Posted On 18 May 2017   |    Total Views: 1173   |    Posted By: My Kannur

മലയാള സിനിമയില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും സംഘടന. ചലച്ചിത്ര അക്കാഡമി ഡയറക്ടറായിരുന്ന ബീന പോളും നടിമാരായ മഞ്ജു വാര്യരും റിമ കല്ലിങ്കലുമാണ് സംഘടനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. പാര്‍വതി , വിധു വിന്‍സെന്റ്, സജിതാ മഠത്തില്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പുതിയ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ രൂപീകരിച്ച സംഘടന ഇന്ത്യന്‍ സിനിമയിലേ തന്നെ ആദ്യ സ്ത്രീ സംഘടനയാണ്.

സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പിറവിയെടുത്തത്. പുതിയ സംഘടന നിലവിലെ മലയാള ചലച്ചിത്ര സംഘടനകള്‍ക്ക് ബദലല്ലെന്നും അമ്മ, മാക്ട, ഫെഫ്ക എന്നീ സംഘടനകളിലെ വനിതകളും പുതിയ സംഘടനയുമായി സഹകരിക്കുമെന്നും നേതൃത്വം അറിയിച്ചു.പുതിയ സംഘടനയുടെ പ്രഖ്യാപനത്തിന് മുന്‍പ് നേതൃത്വം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.