രണ്‍ബീറിനൊപ്പമുള്ള അഞ്ജാത സുന്ദരിയെ തിരിച്ചറിഞ്ഞു

Posted On 17 May 2017   |    Total Views: 2556   |    Posted By: My Kannur

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ഫോട്ടോകളാണ് രണ്‍ബീറിനെ ചുറ്റിപറ്റിയുള്ള പുതിയ ഗോസിപ്പുകള്‍ക്ക് കാരണം. ഇന്റെര്‍നെറ്റില്‍ രണ്‍ബീറിനൊപ്പം ഒരു അഞ്ജാത സുന്ദരിയും ചേര്‍ന്നുള്ള നിരവധി ഫോട്ടോകളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. ഇതോടെ ഈ അഞ്ജാത സുന്ദരിയെ കണ്ടെത്തുകയായിരുന്നു ആരാധകരുടെ ജോലി.

രണ്‍ബീര്‍ ഉടനെ വിവാഹിതനാകുമെന്നുള്ള വാര്‍ത്തകള്‍ തൊട്ടു പിറകെയാണ് റണ്‍ബീറിന്റെയും അഞ്ജാത സുന്ദരിയുടെയും ചൂടന്‍ ഫോട്ടോകള്‍ ഇന്റെര്‍നെറ്റില്‍ തരംഗമായത്. ഇതോടെ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടി രണ്‍ബീറിന്റെ ഭാവി വധുവാണെന്നു വരെ പറഞ്ഞു പരത്തി ചിലര്‍. എന്നാല്‍ ഏതോ ഒരു പരസ്യ ചിത്രത്തിനു വേണ്ടിയുള്ള ഫോട്ടോ ഷൂട്ടായിരുന്നു ഇതെന്ന് പിന്നീട് ബോധ്യപ്പെട്ടു.