• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

നോക്കിയ 3310 വ്യാഴാഴ്ച്ച മുതല്‍ കടകളിലെത്തും

Posted On 16 May 2017   |    Total Views: 2975   |    Posted By: My Kannur

ഒരുകാലത്ത് തരംഗമായിരുന്ന നോക്കിയ 3310 രൂപ ഭംഗിയിലും മറ്റും മാറ്റം വരുത്തി വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തി. മൊബൈല്‍ മോഡലായ 3310 തന്നെയാണ് ഇതിന്റെ വില എന്നതാണ് ഏറെ കൗതുകകരം. ചുവപ്പ്, ചാര നിറം, കടും നീല, മഞ്ഞ തുടങ്ങിയ നിറങ്ങളിലാണ് 3310 ഇത്തവണ വിപണയിലെത്തിയിരിക്കുന്നത്. വ്യാഴാഴ്ച്ച മുതല്‍ മൊബൈല്‍ കടകളില്‍ നിന്നും വാങ്ങാനാകും.

2. ജി ഇന്റര്‍നെറ്റ് സപ്പോര്‍ട്ട്, യു.എസ്.ബി ചാര്‍ജിംഗ് മോഡ്, 2 മെഗാപിക്‌സല്‍ ബാക് കാമറ, 2.40 ഇഞ്ച് ഡിസ്‌പ്ലേ, 1200എംഎഎച്ച് ബാറ്ററി ലൈഫ് എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.