• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ദംഗലും 1000 കോടി ക്ലബിലേക്ക്.....

Posted On 12 May 2017   |    Total Views: 1243   |    Posted By: My Kannur

എസ്എസ് രാജമൗലിയുടെ ബാഹുബലി 2 വിനു പിന്നാലെ ആമീര്‍ ഖാന്റെ ദംഗലും 1000 കോടി ക്ലബിലേക്ക് കടക്കുന്നു. ബാഹുബലി 2 ഇന്ത്യയിലെ ബോക് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കെയാണ് ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി മാറിക്കൊണ്ട് ദംഗലും മുന്നേറ്റം തുടരുന്നത്. ഏപ്രില്‍ 28 തീയേറ്ററുകളിലെത്തിയ ബാഹുബലി 2, 1300 കോടി രൂപയാണ് ഇതുവരെയായി നേടിയിരിക്കുന്നത്.

< p> 2016 ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദംഗല്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ റിലീസ് ചെയ്ത ദംഗല്‍ ഇതുവരെ 190 കോടിയാണ് ചൈനീസ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. 950 കോടിയാണ് ദംഗല്‍ ഇതുവരെ ആഗോള ബോക്‌സ് ഓഫീസുകളില്‍ നിന്ന് നേടിയ വരുമാനം.