• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

മൊട്ട രാജേന്ദ്രന്റെ ചുംബനം വേണ്ടെന്ന് നവാഗത നായിക കല്യാണി

Posted On 09 May 2017   |    Total Views: 1341   |    Posted By: My Kannur

തമിഴ് നടന്‍ മൊട്ട രാജേന്ദ്രനുമായുള്ള ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ച് നവാഗത നായിക കല്യാണി. തമിഴില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന മോഹന എന്ന ചിത്രത്തിലെ ഒരു രംഗത്തോടാണ് നടി നോ പറഞ്ഞത്. പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൊട്ട രാജേന്ദ്രന്‍ ഉമ്മ വെക്കുന്ന രംഗം തനിക്ക് അഭിനയിക്കാന്‍ സാധിക്കില്ലെന്ന് മലയാളി കൂടിയായ നടി കല്യാണി വ്യക്തമാക്കി. ചുംബനരംഗമെന്ന് കേട്ട് ലിപ്‌ലോക്കാണെന്ന് തെറ്റിദ്ധരിക്കരുത്. സ്വപ്നരംഗത്തില്‍ കടന്നു വരുന്ന ഒരു സാധാരണ ചുംബനരംഗത്തോടാണ് നടി അനിഷ്ടം പ്രകടമാക്കിയത്.

കല്യാണി കഥ മുമ്പേ കേട്ടിരുന്നില്ല. ഷൂട്ടിങിനിടെയാണ് സംവിധായകന്‍ ഈ സീക്വന്‍സ് വിവരിച്ചു കൊടുത്തത്. രംഗത്തെ കുറിച്ച് കേട്ട ഉടന്‍ കല്യാണി കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇനി ഈ ചിത്രത്തില്‍ അഭിനയിക്കില്ലെന്നും പറഞ്ഞ് മുറിയില്‍ കയറി അടച്ച് ഇരുന്ന് കരയുകയായിരുന്നു നടി. പിന്നീട് സംവിധായകന്‍ ആനന്ദ് എത്തി നടിയെ സമാധാനിപ്പിച്ച ശേഷം ആ രംഗം ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. അതിനു ശേഷമാണ് നടി മുറി വിട്ട് പുറത്ത് വന്നത്.