• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട് ഫോണ്‍ ഓഗസ്റ്റില്‍ എത്തും

Posted On 08 May 2017   |    Total Views: 1278   |    Posted By: My Kannur

ലോകത്തിലെ ഏറ്റവും ചെറിയ 4ജി സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ജെല്ലി വ്യത്യസ്തമാകുന്നു. ചൈനീസ് കമ്പനിയായ യുനിഹെര്‍ട്‌സിന്റെ ജെല്ലി വലിപ്പക്കുറവുകൊണ്ടാണ് വിപണിയില്‍ ശ്രദ്ധേയമാകുന്നത്.

ആന്‍ഡ്രോയിഡ് നോഗട്ട് 7.0ല്‍ പ്രവര്‍ത്തിക്കുന്ന ജെല്ലിയുടെ വില 100 ഡോളറിന്(ഏകദേശം 6400 രൂപ) അടുത്താകുമെന്നാണ് കരുതപ്പെടുന്നത്. 240*432 പിക്‌സലാണ് സ്‌ക്രീന്‍ റെസൊല്യൂഷന്‍. ജെല്ലി, ജെല്ലി പ്രോ എന്നീ രണ്ട് മോഡലുകളാണ് വിപണിയിലെത്തുക. ജെല്ലിയുടെ വലിപ്പം 2.45 ഇഞ്ച് മാത്രമാണ്.