• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

രാമന്റെ ഏദന്‍തോട്ടം 12ന് തീയേറ്ററുകളില്‍....

Posted On 08 May 2017   |    Total Views: 1141   |    Posted By: My Kannur

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം രാമന്റെ ഏദന്‍തോട്ടം ഈ മാസം 12 ന് പ്രദര്‍ശനത്തിനെത്തും. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് ചാക്കോച്ചന്റെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ലളിത സുന്ദരമായ ഗാനങ്ങളും ടീസറുകളും ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചിട്ടുണ്ട്. പ്രേതം എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രമാണിത്.

ജാപ്പനീസ് ബൊട്ടാണിസ്റ്റായ അകിര മിയാകിയുടെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. നാല്പതു വയസ്സുള്ള രാമന്‍ മേനോന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. നൃത്താധ്യാപികയായ മാലിനി എന്ന കഥാപാത്രമായി അനു സിത്താരയും എത്തുന്നു. 500 ഏക്കര്‍ വിസ്തൃതിയുള്ള കാടിനോടു ചേര്‍ന്നു കിടക്കുന്ന ഒരു റിസോര്‍ട്ടാണ് രാമന്റെ ഏദന്‍ തോട്ടം. വളരെ കുറച്ചു അതിഥികള്‍ മാത്രമുള്ള പരിമിതമായ സൗകര്യങ്ങളുള്ള മനോഹരമായ ഒരു റിസോര്‍ട്ടാണിത്. ജോജു ജോര്‍ജ്ജ്, രമേഷ് പിഷാരടി, അജു വര്‍ഗ്ഗീസ്, മുത്തു മണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.