• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം ഡണ്‍കിര്‍ക്, ട്രെയിലര്‍ എത്തി

Posted On 06 May 2017   |    Total Views: 1104   |    Posted By: My Kannur

ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമ ഡണ്‍കിര്‍ക്കിന്റെ പുത്തന്‍ ട്രെയിലര്‍ എത്തി. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറാണിത്. സ്ഥിരം നോളന്‍ സിനിമകളുടെ സൗന്ദര്യത്തിലും സസ്‌പെന്‍സിലുമാണ് ട്രെയിലര്‍. സംഘര്‍ഷവും സമ്മര്‍ദ്ദവും ചടുല സംഭാഷണങ്ങളും ഡണ്‍കിര്‍ക്കിലും ആവര്‍ത്തിക്കുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സിലെ ഡണ്‍കിര്‍ക്ക് എന്ന സ്ഥലത്ത് അകപ്പെട്ട ബ്രിട്ടീഷ് സൈന്യത്തിന്റെ കഥയാണ് സിനിമ. ജര്‍മ്മനിയുടെ വലയത്തില്‍പ്പെട്ട സൈനികരുടെ പ്രതിരോധമാണ് ചിത്രമെന്നാണ് സൂചന.ജൂലൈ 21ന് ആണ് സിനിമ തീയേറ്ററുകളില്‍ എത്തുന്നത്.