നോക്കിയ 3310 ജൂണില്‍ എത്തും

Posted On 05 May 2017   |    Total Views: 1077   |    Posted By: My Kannur

ഒരുകാലത്ത് തരംഗമായിരുന്ന നോക്കിയ 3310ന്റെ പുനര്‍ജന്മം അടക്കം നാല് നോക്കിയ ഫോണുകള്‍ വരുന്ന ജൂണില്‍ ഇന്ത്യന്‍ വിപണിയിലെത്തും. 3310ന്റെ രണ്ടാം വരവ് സംബന്ധിച്ച് വ്യത്യസ്ഥ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഏറെക്കുറെ സ്ഥിരീകരിച്ച മട്ടിലാണ് കാര്യങ്ങള്‍.

നേരത്തെ ഏപ്രിലില്‍ വരുമെന്നും പിന്നീട് മേയില്‍ എത്തുമെന്നുമൊക്കെ പല കോണുകളില്‍ നിന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ജൂണില്‍ മാത്രമേ നോക്കിയ 3310 ഇന്ത്യയിലെത്തൂ എന്നാണ് നിര്‍മ്മാതാക്കളായ എച്ച്.എം.ഡി ഗ്ലോബലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.