ഓട്ടോമറ്റിക്കായി പുതിയ പെട്രോള്‍ ഡസ്റ്റര്‍ അവതരിച്ചു; വില 8.49ലക്ഷം

Posted On 03 May 2017   |    Total Views: 1067   |    Posted By: My Kannur

റിനോ ഡസ്റ്ററിന്റെ 2017 പെട്രോള്‍ മോഡലിനെ വിപണിയിലെത്തിച്ചു. ദില്ലി എക്‌സ്‌ഷോറൂം 8.49ലക്ഷം പ്രാരംഭവിലയ്ക്കാണ് പെട്രോള്‍ പതിപ്പ് അവതരിച്ചിരിക്കുന്നത്. പുതുപുത്തന്‍ ഫീച്ചറുകളും എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ഡസ്റ്റര്‍ പെട്രോള്‍ പതിപ്പിന്റെ എടുത്തുപറയേണ്ടതായിട്ടുള്ള സവിശേഷതകള്‍.

മൂന്ന് വേരിയന്റുകളിലായി അവതരിച്ചിരിക്കുന്ന പെട്രോള്‍ ഡസ്റ്ററിന് പുതിയ 1.5 ലിറ്റര്‍ എന്‍ജിനാണ് കരുത്തേകുന്നത്. 104.5 ബിഎച്ച്പിയും 142എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. ഡസ്റ്ററില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ള പുതുമ കൂടിയുണ്ട്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാന്‍ 6 സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമുണ്ട്. 2 വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഈ വേരിയന്റുകളില്‍ ഉള്ളത്.