വിവോയുടെ പുതിയ മോഡല്‍ ഇന്ത്യയില്‍

Posted On 29 April 2017   |    Total Views: 1128   |    Posted By: My Kannur

സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട് ചൈനീസ് നിര്‍മ്മാതാക്കളായ വിവോ പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണികളിലെത്തിച്ചു. വി5എസ് എന്ന മോഡലില്‍ ഇറങ്ങിയ ഫോണിന് 18,990 രൂപയാണ് ഇന്ത്യയിലെ വില. 20 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണ് വി5എസിന്റെ വലിയ സവിശേഷത. അതുക്കൊണ്ടുതന്നെ പുതിയ മോഡല്‍ സെല്‍ഫി പ്രേമികളെ ഏറെ ആകര്‍ഷിക്കുമെന്നാണ് കമ്പനി കരുതുന്നത്. മൂണ്‍ലൈറ്റ് ഗ്ലോ ഫ്രണ്ട് ലൈറ്റും എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്.

ഫോണിനായുള്ള ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. മെയ് ആറിനാണ് ഡെലിവറിയാരംഭിച്ച് തുടങ്ങുക. വി5എസിന്റെ ബ്ലാക്ക് മാറ്റ് ഫിനിഷിങുള്ള ഫോണാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഗോള്‍ഡ് നിറത്തിലുള്ള വേരിയന്റിനെ മെയ് 20നായിരിക്കും എത്തിക്കുക.