• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

SBI എടിഎം, ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെടും

Posted On 25 April 2017   |    Total Views: 2935   |    Posted By: My Kannur

എസ്ബിടി-എസ്ബിഐ ലയനത്തിന് ശേഷമുള്ള ബാങ്കിംഗ് കുരുക്കുകള്‍ തുടരുന്നു. അടുത്ത മാസം നാല് ദിവസം എസ്ബിഐ എടിഎം, ഓണ്‍ലൈന്‍ സേവനങ്ങള്‍ രാജ്യവ്യാപകമായി തടസപ്പെടും. എസ്ബിടി-എസ്ബിഐ ഡാറ്റ ലയനത്തിന് പിന്നാലെ മറ്റ് നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവര കൈമാറ്റം നടക്കുന്നതിന്റെ ഭാഗമായാണ് സേവനം തടസപ്പെടുന്നത്. മെയ് 6, 13, 20, 27 തീയതികളിലാണ് എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ നിശ്ചലമാകുക.

< p> രാത്രി 11.30 മുതല്‍ പിറ്റേന്ന് രാവിലെ ആറ് വരെയാണ് ഇടപാടുകള്‍ തടസപ്പെടുക. ഡേറ്റ ലയനം ശനിയാഴ്ച രാത്രി തുടങ്ങി ഞായറാഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ ശാഖകളിലെ ഇടപാടുകളെ ബാധിക്കില്ല.