• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

ജിയോയെ കടത്തിവെട്ടി ബിഎസ്എന്‍എല്‍

Posted On 22 April 2017   |    Total Views: 2554   |    Posted By: My Kannur

ഇന്റെര്‍നെറ്റ് ഓഫറുകളുടെ കാര്യത്തില്‍ റിലയന്‍സ് ജിയോയെ കടത്തി വെട്ടി വീണ്ടും ബിഎസ്എന്‍എല്‍. 333 രൂപയ്ക്ക് 270 ജിബി ഇന്റെര്‍നെറ്റ് ലഭിക്കുന്ന പുതിയ പ്ലാനുമായാണ് ബിഎസ്എന്‍എല്ലിന്റെ കടന്നു വരവ്. പുതിയ പ്ലാനനുസരിച്ച് 3ജി വേഗതിയില്‍ ദിവസം മൂന്നു ജിബി ഇന്റെര്‍നെറ്റ് ലഭിക്കും. പുതിയ പ്ലാന്‍ അനുസരിച്ച് മൂന്ന് മാസത്തേക്ക് ഈ ഓഫര്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ഇതിനു പുറമെ 349 രൂപയുടെ ദില്‍ ഖോല്‍ കെ ബോല്‍ പ്ലാനും, 395 രൂപയുടെ മറ്റൊരു പ്ലാനും ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. 349 രൂപയ്ക്ക് റീജാര്‍ജ്ജ് ചെയ്താല്‍ പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി കോളുകളും, ദിവസേന 3ജി വേഗതയില്‍ രണ്ട് ജിബി ഇന്റെര്‍നെറ്റ് ഡാറ്റയും ലഭിക്കും. 395 രൂപയുടെ ഓഫര്‍ ചെയ്താല്‍ 3 ജി വേഗതയില്‍ രണ്ട് ജിബി ഇന്റെര്‍നെറ്റും, ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് 3000 മിനിറ്റും, മറ്റു നെറ്റ്‌വര്‍ക്കിലേക്ക് 1800 മിനിറ്റും വിളിക്കാനും കഴിയും.