ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍ ഒന്നരവര്‍ഷത്തിനുള്ളില്‍...

Posted On 20 April 2017   |    Total Views: 1568   |    Posted By: My Kannur

കാറോടിച്ച് മടുത്തോ നിങ്ങള്‍ക്ക്.എന്നാല്‍ ഇനി അധികം കാത്തിരിക്കേണ്ട , ആപ്പിളിന്റെ ഡ്രൈവറിലാ കാര്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ നിരത്തിലിറങ്ങും. ഐഫോണ്‍ നിര്‍മ്മാണ രംഗത്തെ ഭീമന്മാരായ ആപ്പിളിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു ഡ്രൈവറില്ലാ കാര്‍ നിരത്തിലിറക്കണമെന്നത്. ഇത് 2019-ല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇത് സൂചിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം കാറുകള്‍ നിരത്തുകളില്‍ പരീക്ഷിക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാറിന്റെ അനുമതി.

ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കാറുകള്‍ മുന്നോട്ടുപോവുക. സ്വയം ഓടിക്കുന്ന കാറുകള്‍ നിരത്തിലിറക്കാന്‍ ആപ്പിള്‍ നേരത്തെ തന്നെ പണികള്‍ ആരംഭിച്ചിരുന്നു. ഡ്രൈവിംഗ് അറിയാത്തവര്‍ക്കും, കാറുകള്‍ ഓടിച്ചു മടുത്തവര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതായിരിക്കും ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍..